2013, നവംബർ 5, ചൊവ്വാഴ്ച

വിചിത്രമായി  തോന്നുന്നു.....രഥം തെളിക്കേണ്ട സാരഥി , അവൻ മരണത്തിൻറെ  താമസരഥത്തിനായി  കാത്തുനിൽക്കുന്നെന്നൊ ???
 വിരസതയുടെ കടൽത്തീരത്ത്‌ മായുന്ന സ്വന്തം കാൽപാടുകൾ നോക്കി  നിസ്സംഗയായി നിൽക്കുമ്പോൾ എനിക്ക് വിശേഷപ്പെട്ടതെന്തോ കളഞ്ഞു കിട്ടി. ഒരു വലംപിരി ശംഖ്...അതെ...കണ്ണൻ ഉപേക്ഷിച്ച പാഞ്ചജന്യം...ഇത് പുരാണങ്ങൾ പറയാത്ത ആധുനിക ഇതിഹാസം.

                            കടലിന്റെ വിലാപങ്ങൾ അലമുറകളായി  പ്രതിധ്വനിക്കുന്നത്  ആ ശംഖിന് കാതോർത്തപ്പോൾ എനിക്ക് കേൾക്കാമായിരുന്നു.പ്രക്ഷുബ്ധമായ മനസ്സിന്റെ ഉള്ളറകളോരോന്നും എന്നിലേക്ക്‌ തുറക്കാൻ വെമ്പുന്ന ആ സുഹൃത്തിനോട്‌ ഞാൻ പറഞ്ഞു, 

"താങ്ങള്ക്ക് നല്ലൊരു കേൾവിക്കാരിയെ കിട്ടിയിരിക്കുന്നു ....ദയവായി മുഴുവൻ പറയൂ.."
  
                               പൊള്ളയായ തൻറെ  അന്ത:സ്സത്തയെ കടലിന്റെ മാറിലേക്ക്‌ വലിച്ചെറിയാൻ അയാൾ പരസ്സഹായം യാചിക്കുന്നു.....
പ്രിയ  സുഹൃത്തേ .....
വിലാപങ്ങളെ പ്രതിധ്വനിപ്പിക്കുക  എന്നതല്ല, വലിയ വിജയങ്ങളുടെ ശംഖനാദങ്ങൾ  പുറപ്പെടുവിക്കുക എന്നതാണ് നിന്റെ ജന്മോദ്ദേശ്യമെന്ന്  ഞാനെങ്ങനെ  നിന്നെ ബോദ്ധ്യപ്പെടുത്തും???

വിരസമായിത്തീരേണ്ടിയിരുന്ന  എന്റെ ജീവിതകഥയ്ക്ക്  പുതിയ അർത്ഥതലങ്ങൾ  കൈവന്നിരിക്കുന്നു......പുതിയൊരു  ലക്ഷ്യവും......
ഇനിയുള്ള എന്റെ പ്രയത്നങ്ങൾ , ഈ ശംഖിൽ  നീ ഒളിച്ചുവെച്ചിരിക്കുന്ന വിജയഭേരികൾ ,നിന്നിലൂടെ വലിച്ചു പുറത്തിടാനാണ് .
അതിനുള്ള ആദ്യപടിയായി  ഞാനതിൽ  സൗഹൃദത്തിന്റെ  പുണ്യതീർത്ഥം  നിറയ്ക്കട്ടെ ....... 

1 അഭിപ്രായം: